Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

മലയാളി അപകടത്തില്‍......?

ഒരു അപകടം നടന്നാല്‍ അത് കണ്ട്നില്ക്കുന്ന മലയാളി എങ്ങനെ പെരുമാറും?എങ്ങനെയും പെരുമാറും എന്നാണ് കേരളത്തില്‍ കുറച്ച്ദിവസങ്ങല്‍ക്ക് മുമ്പേ നടന്ന ചില അപകടങ്ങളെ കുറിച്ച വന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.മലയാളികളുടെ മറവിശീലം വെച്ച്നോക്കുമ്പോള്‍ മറന്ന്തുടങ്ങാനുളള സമയമായി.എന്നാലും പറയുകയാണ്.തിരുവന്തപുരത്ത് നടന്ന ഒരു അപകടത്തില്‍ പരുക്കേറ്റ ഭാര്യയേയും താങ്ങിപ്പിടിച്ച് ജീവന്‍രക്ഷിക്കാന്‍ കാല്പിടിച്ച്കേണുകൊണ്ട് അരമണിക്കൂറോളം ഒരു മനുഷ്യന്‍ നഗരമധ്യത്തിലുണ്ടായിരുന്നു.എന്നാല്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഒരു ദൈവപുത്രന്‍പോലും തിരിഞ്ഞ് നോക്കിയില്ല.രക്തം വാര്‍ന്ന്, കൃത്യസമയത്ത് ചികിത്സകിട്ടാതെ ഒരു ജീവന്‍കൂടി റോഡരികില്‍ പൊലിഞ്ഞു.
അടുത്തദിവസം തന്നെ മറ്റൊരപകടം കോട്ടയത്ത് നടന്നു.ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിക്കടിയില്‍ പെട്ട് മരിച്ചു.ലോറിക്കടിയില്‍ കിടന്ന് മരണത്തോട് മല്ലിടുന്ന ജീവനെ രക്ഷിക്കാന്‍ ശ്രമിക്കാതെ
നമ്മുടെ സഹജീവികള്‍ ചെയ്തതെന്താണ്? ചതഞ്ഞരഞ്ഞ് ചോരവാര്‍ന്ന് കിടക്കുന്നവന്‍റെ പിടക്കുന്ന രംഗങ്ങള്‍ മൊബൈല്‍ കാമറയില്‍ ചൂടൊടെ പകര്‍ത്താന്‍ മത്സരിച്ചു.അതിന്‍റെ ചിത്രങ്ങള്‍ പത്രങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ ഞെട്ടിത്തരിച്ച് നിന്നുപോയത് മിക്കവാറും കേരളത്തെകുറിച്ച് സുന്ദരമായ സ്വപ്നങ്ങള്‍കണ്ട് നടക്കുന്ന പ്രവാസികളയിരിക്കണം.ഇത് കേരളം തന്നെയോ? മഹാനഗരങ്ങളില്‍ ഇത്തരം കാഴച്കള്‍ കാണുമ്പോള്‍ കേരളത്തെക്കുറിച്ചോര്‍ത്ത് അഭിമാനം കൊണ്ടതെല്ലാം വെറുയായിരുന്നോ? ചോരവീഴുന്നതിന്‍റെ കാഴ്ച മൊബൈലില്‍ പകര്‍ത്തി അത് കേരളമാകെ അയച്ച്കോടുത്ത് നിര്‍വൃതിയടയുന്നവര്‍ മഹാനഗരങ്ങളില്‍ പോലും ചുരുങ്ങും.

കോളേജിലേക്കുളള യാത്രയില്‍ ട്രയിനടിയില്‍ പെട്ട്, കൈയറ്റ് കിടക്കുന്ന പെണ്‍കുട്ടിയെ മണിക്കൂറുകളോളം ട്രയിനടിയില്‍ തന്നെ കിടത്താന്‍ നാം എവിടെനിന്ന് പഠിച്ചു? ദിവസവും ടിപ്പര്‍ ലോറികള്‍ ഇടിച്ച് തെറുപ്പിക്കുന്ന മനുഷ്യരെ കണ്ടില്ലെന്ന് നടിച്ച് നടന്ന് നീങ്ങാന്‍ നമുക്കാവുമോ?

അപകടത്തില്‍ പെടുന്നവരെ സഹായിക്കാന്‍ തയ്യാറകുന്നവരെ കേസിലേക്കും മറ്റ് നിയമ നടപടികളിലേക്കും കൊണ്ടുപോകുന്നതിനാലാണ് പലരും സഹായഹസ്തം നീട്ടാന്‍ മടിച്ചിരുന്നത്.എന്നാല്‍ അത്തരം നിയമക്കുരുക്കുകളില്‍ നിന്ന് സഹായദാതാക്കളെ ഒഴിവാക്കും എന്ന് അധികാരികള്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങളായി.എന്നിട്ടും എന്തേ നാം മടിച്ച് നില്‍ക്കുന്നു. നമ്മുടെ മനുഷ്യത്ത്വം എന്ന ഗുണം നഷ്ടപ്പെട്ട് കഴിഞ്ഞോ? നമ്മളും നാളെ ഒരു അപകടത്തില്‍ ചാടില്ല എന്ന് എന്താ ഉറപ്പ്?അപ്പോള്‍ ആര് സഹായിക്കും?
സഹായിച്ചില്ലെങ്കില്‍ വേണ്ട, അപകടങ്ങള്‍ പകര്‍ത്തിക്കൊണ്ട് പോയി അത് കണ്ട് ആനന്ദിക്കരുത്.അതാണ് ഒരു മനുഷ്യന് വന്ന് പെടാവുന്ന ഏറ്റവും വലിയ അപകടം.......................

പ്രതികരണങ്ങള്‍

Re: മലയാളി അപകടത്തില്‍......?
വളരെ പ്രസ്ക്തമായ വിഷയം.ഇതില്‍ പറഞ്ഞകാര്യങ്ങള്‍ നാം ഇരുന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.മലയാളി ശരിക്കും അപകടത്തിലാണ്.നല്ല വിഷയങ്ങള്‍ ചര്‍ചചെയ്യുന്നതിന് അഭിന്ദനങ്ങള്‍
Re: മലയാളി അപകടത്തില്‍......?
അപകടതില്‍ പെട്ട ആളെ ‍രക്ഷിക്കാന്‍ ശ്രമിചാല്‍ അതിന്‍റെ പില്ന്നില്‍ ഉള്ള പ്രഷ്നംകൊന്ദനു ആളുകള്‍ മടിചു നില്കുന്നതു . എല്ലതെ മലയാളിക്കുളള മനുഷ്യതം നഷ്ടപെട്ടതു കെന്‍റാല്ല്
Re: മലയാളി അപകടത്തില്‍......?
സുഹൃത്തേ, അപകടത്തില്‍ പെടുന്നവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമക്കുരുക്കുണ്ടാക്കുന്നത് മനുഷ്യത്ത്വം ഇല്ലാത്തത് കൊണ്ട് തന്നെയല്ലേ?നമുക്ക് മനുഷ്യത്ത്വം നഷ്ടപ്പെട്ട്കൊണ്ടിരിക്കയാണ് സംശയമില്ല
Re: മലയാളി അപകടത്തില്‍......?
ഇതിന്റെ പിന്നിലുണ്ടാ‍ാകുന്ന പ്രശിനങ്ങളോര്‍ത്താവും എല്ലാവരും പിന്മാറുന്നത്.pls visit this link (http://www.orphan.mywebdunia.com/) and addy our comments
നിരാകരണവ്യവസ്ഥ