Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Take a tour | Family Filter: On
Search  
Welcome, Guest  [ Register | Sign In ]

കളളസ്വാമികള്‍ എങ്ങനെയുണ്ടാകുന്നു.....?

സ്വാമിഅമൃതചൈതന്യ എന്ന സന്തോഷ്മാധവ് ഇന്ന് എല്ലാ വാര്‍ത്താമാധ്യമങ്ങളിലും ആഘോഷിക്കപ്പെടുകയാണ്.അദ്ദേഹത്തിലെ അമൃതചൈതന്യം കൊണ്ടല്ല അദ്ദേഹം ചര്‍ച്ചാവിഷയമാകുന്നത്,ആ ചൈതന്യത്തിന് പിന്നിലെ കളളത്തരങ്ങള്‍ കൊണ്ടാണ്. ഇനി എന്ത് സംഭവിക്കും..............?

എല്ലായിടത്തും വന്‍ ചര്‍ച്ചകള്‍ ലൈവ് റിപ്പോര്‍ട്ടുകള്‍ ലോകത്തെ സന്തോഷ് മാധവന്മാരെയെല്ലം സംശയത്തോടെ കാണുന്നു,അഭിമുഖംനടത്തുന്നു,പുതിയ ആരോപണങ്ങളുമായി കുറേ ആളുകളെ സംഘടിപ്പിക്കാന്‍ ചാനലുകള്‍ മത്സരിക്കുന്നു,ഇടവേളകളില്‍ അത്ഭുതസിദ്ധി നല്‍കുന്ന ഉറുക്കുകളുടെ പരസ്യം കാണിക്കുന്നു,ഇങ്ങനെ പോകുന്നു ഒരു വാര്‍ത്ത സൃഷ്ടിക്കുന്ന കോലാഹലങ്ങള്‍ ഇതെല്ലാം കാണുന്ന ‍ജനങ്ങള്‍ വീണ്ടും ചോദിക്കുന്നു ഇനി എന്ത് സംഭവിക്കും? മക്കളെ ഇനിയാണ് സംഭവിക്കാനിരിക്കുന്നത്.....................

ഇനി അമൃതചൈതന്യയെ പിടിച്ചാലും ഇല്ലെങ്കിലും എല്ലാ കളളത്തരങ്ങളും തെളിഞ്ഞാലും ഇല്ലെങ്കിലും ഇനി സംഭവിക്കാന്‍ പോകുന്നത് നമ്മളും നമ്മുടെ ചാനലുകലും ഇതെല്ലാം മറക്കും എന്നതാണ്. ഏറിയാല്‍ ചില ആഴ്ചകള്‍ കൂടി.അതോടെ എല്ലാം ശുഭം കേസുമില്ല,കൂട്ടവുമില്ല,ആര്‍ക്കും ഒരു പരാധിയുമില്ല.അങ്ങനെ എന്തെല്ലാം നാം മറന്നിരിക്കുന്നു? ലോട്ടറി,(കൊടുത്ത കോടികള്‍), ഫാരിസ്(വെറുക്കപ്പെട്ട ബന്ധങ്ങള്‍),മന്ത്രിയുടേയും തന്ത്രിയുടേയും കേളികള്‍,അങ്ങനെ എന്തെല്ലാം... മറക്കാനും പൊറുക്കാനുമുളള നമ്മുടെ കഴിവ് അപാരം തന്നെ

ഇനി മറ്റോരു കളളസ്വാമി പിടിയിലാവുമ്പോള്‍ നാം അയവിറക്കും പഴയ സന്തോഷിനെ.അപ്പൊഴേക്കും ചിലപ്പോള്‍ അദ്ദേഹം ഒരു ആരോപണവും ഏശാത്ത തികച്ചും നിര്‍മലനായ ഒരു ദൈവമായി കഴിഞ്ഞിരിക്കും,...ഒരു പെരിയ ആള്‍ദൈവം ചുറ്റും കാല്കഴുകാനും പിടിക്കാനും ലക്ഷങ്ങളും....

നമ്മുടെ ഭാവിയെ കുറിച്ചുളള ആശങ്കകളാണ് ആള്‍ദൈവങ്ങളെ വളര്‍ത്തുന്നത്. ഭാവി പ്രശ്നരഹിതമായിരിക്കാനും സന്തോഷപൂരിതമാകാനും നാം ഏത് സന്തോഷിന്‍റെ കാലും പിടിക്കാനും തയ്യാറാകും. ഏതൊരു സധാരണക്കാരന്‍റെയും ഈയൊരു ‘വീക്ക്നസ്സിലാണ്’ ആള്‍ദൈവങ്ങളും ആളാകാന്‍ ശ്രമിക്കുന്നവരും പിടിമുറുക്കുന്നത്.അതിലൂടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്തുന്ന കേന്ദ്രങ്ങളായും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഓള്‍സെയില്‍ ഡീലര്‍മാരായും അവര്‍ സ്വയം മാറുന്നു.

ഇത്തരത്തില്‍ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും നിരവധി അനുയായികളേയും കോടികളേയും സമ്പാദിക്കുകയും ചെയ്യുന്നു. തങ്ങള്‍ക്ക് കിട്ടുന്നതിന്‍റെ ചെറിയോരു ഭാഗം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി കാരുണ്യ പ്രവര്‍ത്തങ്ങളുടെ പേരില്‍ ചിലവഴിക്കുന്നു.ഇതിലൂടെയും സമൂഹത്തിലെ തങ്ങളുടെ മൂല്യം അഥവാ പ്രതീകമൂലധനം(symbolic capital) വര്‍ദ്ധിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

വെറുതെ ഒരു വീടോ തയ്യല്‍മിഷ്യനോ വീല്‍ചെയറൊ നല്‍കുന്നവനോട് ജീവിതാന്ത്യം വരെ വിധേയത്ത്വം കാത്തുസൂക്ഷിക്കാത്ത എത്ര സധാരണക്കാര്‍ കാണും നമുക്കിടയില്‍ ...? ഇവരെ ഉപയോഗിച്ചാണ് പിന്നീടുളള പ്രചാരണം.സ്വന്തം ദൈവത്തിനായി ചാകാന്‍ പോലും അവര്‍ മടിക്കുകയുമില്ല. ഇത്തരത്തില്‍ പലതും നല്‍കുന്ന സ്വാമികള്‍ നമ്മുടെ പല രാഷ്ടീയക്കാരേക്കാളും മെച്ചമാണ്. കിട്ടുന്നതില്‍ ഒരു ഭാഗമെങ്കിലും കൊടുക്കുന്നല്ലോ?

നാം ഈ സന്തോഷിനേയും മറന്ന് തുടങ്ങുന്നതിന് മുമ്പ് ചിന്തിക്കുക. നമുക്കും ഭക്തിക്കുമിടയില്‍ എന്തിനാണ് ചില ഇടനിലക്കാര്‍ ..? ഇടനില എന്നും തങ്ങളുടെ പ്രതിഫലം നിങ്ങല്‍ അറിഞ്ഞോ അറിയാതെയോ ഈടാക്കിക്കോണ്ടിരിക്കും. നാം ദൈവസദൃശമായ ആശയങ്ങള്‍ ‍(സത്യം,സഹജീവി സ്നേഹം.ധര്‍മ്മം) കൈക്കൊളളാന്‍ തയ്യാറായാല്‍ എന്തിനാണ് ആള്‍ദൈവങ്ങള്‍ ? അതിലും നല്ലത് പട്ടിദൈവങ്ങളും പൂച്ചദൈവങ്ങളും അല്ലേ?അതയിരുന്നില്ലേ നമ്മുടെ സസ്ക്കാരം? അവ നമ്മളെ പറ്റിക്കാന്‍ ശ്രമിക്കില്ലല്ലോ?

കോടികളുടെമേല്‍ കിടന്നാല്‍ മാത്രം ഉറക്കം വരുന്ന സ്വാമികള്‍ നമുക്ക് വേണ്ട.മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കാനും അവരിലൊരാളായി ജീവിക്കാനും കഴിയുന്നവര്‍ മതി.കോടികളും തട്ടിപ്പറിച്ച്, നീലചിത്രങ്ങളും കണ്ട്, കാറുകളില്‍ പറക്കുന്ന സ്വാമികള്‍ പറന്ന് തന്നെ പോകട്ടെ നമ്മുടെ സമൂഹത്തില്‍നിന്നും എന്നന്നേക്കുമായി...............




പ്രതികരണങ്ങള്‍

Re: കളളസ്വാമികള്‍ എങ്ങനെയുണ്ടാകുന്നു.....?
ഞങ്ങളുടെ സ്വാമിമാരെ പറ്റി തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ? പിന്നെ എഴുത്ത് ഉണ്ടാകില്ല.പറഞ്ഞേക്കാം
Re: കളളസ്വാമികള്‍ എങ്ങനെയുണ്ടാകുന്നു.....?
ഞങ്ങളുടെ സ്വാമികളെ തൊട്ടുകളിക്കണ്ട.പറഞ്ഞേക്കാം
Re: കളളസ്വാമികള്‍ എങ്ങനെയുണ്ടാകുന്നു.....?
നിങ്ളൂടേ അഭിപ്രായം പൂര്‍ണ്ണമായൂം ശരിയാണ്.ഞങ്ളൂടേ നിങ്ളൂടേ സ്വാമിമാര്‍ എന്നല്ല ചീന്തിക്കെന്ദതു , ഒരു മനുഷ്യസമൂഹനന്മയാണ്.
നിരാകരണവ്യവസ്ഥ