വൈശാഖമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്ന മൂനാം തിഥി ദിവസമാണ് അക്ഷയത്രിതീയ.ഈ ദിവസം തുടങ്ങുന്നതും ശേഖരിക്കുന്നതുമായ എല്ലാ കാര്യങ്ങള്‍ക്കും ക്ഷയം ഉണ്ടാകില്ല എന്ന വശ്വാസത്തിന്‍റെ പുറത്താണ് ഈ ആഘോഷം കൊണ്ടാടപ്പെട്ടിരുന്നത്.യഥാര്‍ത്ഥത്തില്‍ ഇതൊരു തമിഴ് ഉത്സവമാണ്.അന്നേ ദിവസം ഐശ്വര്യദേവത ഓരോ വീടുകളിലും സന്ദര്‍ശനം നടത്തുമെന്നാണ് തമിഴ്ജനതയുടെ വിശ്വാസം.എന്നാല്‍ തമിഴ് ജനതയില്‍ പലരും ഉപേക്ഷിച്ച ഈ ഉത്സവം എങ്ങനെ കേരളത്തിലെ ഒരു വന്‍ ഉത്സവമായി മാറി എന്നു ചിന്തിക്കുമ്പോളാണ് അതിന് പിന്നിലെ കമ്പോള താല്‍പ്പര്യങ്ങള്‍ കാണാനാവുക.
അക്ഷയത്രിതീയ കേരളത്തില്‍ വന്‍ പ്രചാരത്തിലായിട്ട് ഏറിയാല്‍ പത്തു വര്‍ഷത്തിന് ചുവടെയെ ആയിട്ടുളളൂ എന്നുകാണാം.വിപണി കുറഞ്ഞ വര്‍ഷം കൊണ്ട് വിപണിക്കാവശ്യമുളള ഒരു ആഘോഷത്തെക്കൂടി ഉണ്ടാക്കിയെടുത്തു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.മാവേലിയും യേശുവേയുമെല്ലാം എറ്റവും വലിയ പരസ്യ മോഡലുകളാക്കി ഉപയോഗിച്ച് ഓരൊ അഘോഷകാലത്തും വന്‍ ലാഭമുണ്ടാക്കുന്ന നമ്മുടെ വ്യാപാര മുതലാളിമാര്‍ ഈ ആഘോഷം വന്‍ തോതില്‍ പ്രചരിപ്പിക്കുന്നതിലൂടെ ഉന്നംവെക്കുന്നത് പ്രധാനമായും സ്വര്‍ണ വിപണിയെയാണ്.
സ്വര്‍ണം വാങ്ങാനുളള ഒരു ആഘോഷമായാണ് അക്ഷയത്രിതീയ ഇന്നു
പ്രചരിപ്പിക്കപ്പെടുന്നത്.പരിശുദ്ദസ്വര്‍ണം ഇന്ന് കടയില്‍ നിന്ന് ഇന്ന നേരത്ത് ഇന്ന വിലക്ക് വാങ്ങിയാലേ അക്ഷയത്രിതീയയുടെ ഗുണം ലഭിക്കൂ എന്നാണ് പരസ്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത്.പാവം സാമാന്യബോധം പോലും പരസ്യങ്ങള്‍ കണ്ടാല്‍ മറക്കുന്ന മലയാളികള്‍ മാസങ്ങള്‍ക്ക് മുമ്പേതന്നെ പരിശുദ്ദിബുക്ക് ചെയ്തു കഴിഞ്ഞു.മക്കളേ നിങ്ങള്‍ വാങ്ങിയ പവനുകളുടെ ശുദ്ദി ഒന്നു ചുമ്മാ നല്ല യന്ത്രത്തില്‍ വെച്ച് അളന്നുനോക്കൂ.അതിലെ ചെമ്പായിരിക്കും മിക്കവാറും നിങ്ങളുടെ ഭാവി ഐശ്വര്യപൂര്‍ണമാക്കുന്നത്.........
സ്വര്‍ണം വാങ്ങാന്‍ കഴിയുന്നവനുമാത്രം മതിയോ ഐശ്വര്യം.അതും മുന്‍ കൂട്ടി ബുക്ക് ചെയ്യാനകുന്നവന്? ബലരാമന്‍റെ ജന്മദിനം കൂടിയാണ് അക്ഷയത്രിതീയ.നിലം ഉഴുകുന്ന കലപ്പ ആയുധമാക്കിയ ബലരാമന് വേണ്ടിയെങ്കിലും നാം ഈ ആഘോഷത്തെ അതിന്‍റെ സ്വര്‍ണ മഞ്ഞളിപ്പില്‍ നിന്നും മുക്തമാക്കേണ്ടേ?
ഏതൊരു ആഘോഷവും ആ പേരിനോടു നീതി പുലര്‍ത്തുന്നത് സമൂഹത്തിലെ എല്ലാരും അതില്‍ പങ്കാളികളാകുമ്പോള്‍ മാത്രമാണ്.അതിനാല്‍ ഈ ആഘോഷത്തെയും അതിന്‍റെ വിപണിമൂല്യത്തില്‍ നിന്നും ഇറക്കികോണ്ടു വന്നു കലപ്പകള്‍ക്ക് പ്രാധാന്യം കൈവരുന്ന, എല്ലാവരുടെയും ഐശ്വര്യം കാക്കാന്‍ പാകത്തിലുളള ജനകീയ ഉത്സവമാക്കി മാറ്റേണ്ടിയിരിക്കുന്നു.ഐശ്വര്യം ഉണ്ടായാലും ഇല്ലെങ്കിലും അതു നല്ലതാ.കാരണം നാളെ നിങ്ങളുടെ ചരമവാര്‍ഷികദിനത്തില്‍ നിങ്ങളുടെ ശവക്കല്ലറക്ക് മുകളില്‍ മൂത്രമൊഴിച്ചാല്‍ ഐശ്വര്യം വരുമെന്ന് അതിന്‍റെ വിപണിമൂല്യം കണ്ട് ഏതെങ്കിലും കമ്പനിക്കാര്‍ പറഞ്ഞ് ഒരു ആഘോഷം തുടങ്ങിയാല്‍ അത് ചെയ്യാനും നാം തയ്യാറാകും.അതുകൊണ്ടാ പറയുന്നത്. ഈ ഐശ്വര്യഭ്രമം മൂത്ത് മലയാളികള്‍ക്ക് ഭ്രാന്ത് പിടിക്കാതിരിക്കാന്‍ ഈ അക്ഷയത്രിതീയ ദിനത്തില്‍ നമുക്ക് ബലരാമനോട് പ്രാര്‍ഥിക്കാം.........

ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍