Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

മറയുന്ന ഗ്രാമങ്ങള്‍

കേരളത്തില്‍ ഇന്നു കുഗ്രാമങ്ങള്‍ ഉണ്ടോ? എന്നു ചോദിച്ചാല്‍ പല നെറ്റികളും ചുളിയും.എവിടെയാ ഉളളത്,ഇടുക്കിയിലും വയനാട്ടിലും പോലും തിരഞ്ഞു നടന്നാല്‍ കണ്ടെത്താന്‍ പ്രയാസം.നമ്മുടെ തല തിരിഞ്ഞ വികസന സങ്കല്‍പ്പങ്ങള്‍ നമ്മുടെ ഗ്രാമങ്ങളെ തകര്‍ത്തിരിക്കുന്നു .

നമ്മുടെ ഗ്രാമങ്ങളെ ഒരു മാറ്റവും കൂടതെ സംര്ക്ഷിക്കണം എന്നല്ല പറഞ്ഞു വരുന്നത്.വികസനം എങ്ങനെയുളളതായിരിക്കണം എന്നതാണ്.നമ്മുടെ ഗ്രാമങ്ങള്‍ എല്ലാം തന്നെ ഇന്ന് ഉപനഗരങ്ങളായിരിക്കുന്നു.നമ്മുടെ വീട്ടില്‍ നിന്നിറങ്ങിയാല്‍ ലോകത്തെവിടെയും മണിക്കൂറുകള്‍ക്കുളളില്‍ ഇന്നു പറന്നെത്താനാകുന്നു.എന്നാല്‍ ഈ വലിയ പറക്കലുകള്‍ക്കിടയിലും നമുക്ക് അനുദിനം നഷ്ട്പ്പെടുന്നതാണ് നമ്മുടെ ഗ്രാമങ്ങള്‍ .

നഷ്ടപ്പെടുന്ന ഗ്രാമങ്ങള്‍ എന്നത് വെറും കാടുകളുടെയും വയലുകളുടെയും നഷ്ടപ്പെടലല്ല.മറിച്ച് ഒരു ഗ്രമീണ സംസ്ക്കാരത്തിന്‍റെ തകര്‍ച്ച കൂടിയാണ്.മനുഷ്യത്ത്വത്തിന് വിലയുളളതും അയല്‍പക്കങ്ങളുടെ സജീവ സാനിധ്യം സാമൂഹിക ജീവിതത്തെ പോഷിപ്പിച്ചിരുന്നതുമായ ഗ്രാമ സംസ്ക്കരത്തിനു പകരം ഇന്ന് മതിലുകളാല്‍ മണ്ണിനേയും മനുഷ്യനേയും വേര്‍തിരിച്ച് നിര്‍ത്തുന്നതും മണ്ണില്‍ നിന്ന് പരമാവധി അകന്ന് നില്ക്കുന്ന ഫ്ലാറ്റ് സംസ്ക്കാരവും എന്തും വിനോദമാക്കി മറ്റിക്കളയുന്ന ഉപഭോക്തൃ സംസ്ക്കരവുമാണ്.

"അറിയാത്തോര്‍ തമ്മിലടിപിടികള്‍
അറിയാത്തോര്‍ തമ്മില്‍ പിടിച്ച് പൂട്ടല്‍
അറിയാത്തോര്‍ തമ്മിലയല്‍പക്കക്കാര്‍
അറിയുന്നോരല്ലാരുമന്ന്യനാട്ടാര്‍........"

എന്ന് ഇടശ്ശേരിക്ക് 1950കളിലേ പാടാന്‍ കഴിഞ്ഞത് ഗ്രമസംസക്കാരത്തിന്‍റെ ദൂഷ്യഫലങ്ങളെ മുന്‍കൂട്ടി കാണാനുളള കഴിവ് ഉണ്ടായിരുന്നതിനാലാണ്.ഇന്നു നമുക്ക് നഷ്ടമായിരിക്കുന്നതും പലതും കാണാനുളള കഴിവാണ്."ആര്‍ക്ക് വേണെഡോ നീയീപറയുന്ന ഗ്രാമ സംസ്ക്കാരം" എന്നു നമ്മുടെ യുവാക്കളെ കൊണ്ടു പറയിക്കാന്‍ നഗരസംസ്ക്കാരം വളരേണ്ടത് അത്യവശ്യമായി കാണുന്ന മുതലാളിത്ത്വത്തിന്‍റെ പ്രത്യയശാസ്ത്രത്തിന് കഴിഞ്ഞിരിക്കുന്നു.

പച്ചയും മഞ്ഞയും മാറിമാറി പാറിക്കളിക്കുന്ന പരന്നപാടങ്ങള്‍ ഇന്ന് പൂപ്പല്‍ പിടിക്കാത്ത നിറങ്ങള്‍ പാറിപ്പറക്കുന്ന കോണ്‍ക്രീറ്റ് പാടങ്ങളായിരിക്കുന്നു. പഴയകാല വയലുകളെ കുളിരണിയിച്ച നാടന്‍ പാട്ടുകള്‍ ഇന്ന് റിയാലിറ്റി ഷോകളുടെ അകത്തളങ്ങളിലെ വയലുകളില്‍ മാത്രം മുഴങ്ങുന്ന ശാസ്ത്രീയഗാനമായി തീര്‍ന്നിരിക്കുന്നു.ഇവയെല്ലാം മാറ്റങ്ങള്‍ക്കതീതമായി നില്ക്കേണ്ടതാണെന്നല്ല പറഞ്ഞു വരുന്നത്.ഈ മാറ്റങ്ങളിലെല്ലാം കാണുന്ന ചതിക്കുഴികളെ നാം തിരിച്ചറിയണമെന്ന് മാത്രമാണ്.

ഇന്നത്തെ ഗ്രാമങ്ങള്‍ നമുക്ക് തിന്നാനൊന്നും തരാന്‍ കഴിയാത്തതായിരിക്കുന്നു.അതിനാല്‍ തന്നെ നമുക്ക് നഗരത്തിന്‍റെ സാധ്യതകളും സൌകര്യങ്ങളും വേണം.ചില ഗ്രമീണ നന്മകള്‍ മനുഷ്യത്ത്വത്തിന്‍റെ രൂപത്തിലും ബന്ധങ്ങളുടെ രൂപത്തിലും എന്നും കൂടെയുണ്ടാവാന്‍ നാം ശ്രമിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായിരിക്കുന്നു.ഏത് വിശാല നഗരമധ്യത്തിലും ഇത്തിരി കൊന്നപ്പൂവിന്‍മണവും ഗ്രാമീണതയും നമുക്ക് കാത്തുസൂക്ഷിക്കേണ്ടതുണ്ട്.................................. .

പ്രതികരണങ്ങള്‍

Re: മറയുന്ന ഗ്രാമങ്ങള്‍
പറഞ്ഞാല്‍? പറഞ്ഞാല്‍ വിഴുങ്ങിക്കളയുമോ?
Re: മറയുന്ന ഗ്രാമങ്ങള്‍
പറഞ്ഞുനോക്ക് ദഹിക്കുന്നതാണെങ്കില്‍ വിഴുങ്ങുക തന്നെ ചെയ്യും.ഹാ! അല്ല പിന്നെ........
Re: മറയുന്ന ഗ്രാമങ്ങള്‍
അല്ല ചെറിയോനേ, സൂക്കേട് ഇനിയും മാറീല്ലേ?നീയുണ്ട് ഇനി ഗ്രാമത്തിന് ഉണ്ടാക്കാന്‍....................
നിരാകരണവ്യവസ്ഥ