നമ്മളെല്ലാം പലതിനും യാചിക്കുന്നവരാണ്.............. പണത്തിന്,സ്നേഹത്തിന്,സ്ഥാനത്തിന്,വോട്ടിന്,ഭക്ഷണത്തിന് അങ്ങനെയങ്ങനെ...... ഇങ്ങനെ യാചിക്കുന്നതില്‍ ചിലത് കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി.ഒരിക്കല്‍ യാചിച്ച് കിട്ടാത്തത് സ്വയം എങ്ങനെയുണ്ടാക്കാം എന്നതാണ് ഏതൊരു യാചകന്‍റേയും ചിന്ത.
എന്നാല്‍ എത്രമാത്രം യാചിച്ചിട്ടും കിട്ടാതിരുന്നാലും വീണ്ടും കൈനീട്ടുന്ന യാചകര്‍ നമ്മുടെ മാറിമാറി വരുന്ന മന്ത്രിമാരാണ്.എല്ലാ വര്‍ഷവും 'ഇന്ത്യയിലെ ഏറ്റവും വലിയ നെല്‍പാടമായ' കേന്ദ്രത്തിലേക്ക് കൈനീട്ടും അരിക്ക് .ചിലപ്പോള്‍ കിട്ടാറുണ്ട് കുറ്റം പറയരുതല്ലോ, !
എന്നാല്‍ ഇത്തവണ നീട്ടിയപ്പോള്‍ കിട്ടിയില്ല,മാത്രമല്ല നല്ല തെറിയും കിട്ടി.എല്ലാ സംസ്ഥാനങ്ങള്‍ ക്കുമുളള അരി വിഹിതം വെട്ടികുറച്ച കൂട്ടത്തില്‍ കേന്ദ്രം കേരളത്തെയും ഉള്‍പ്പെടുത്തി കേരളത്തിന്‍റെ അരിവിഹിതം വെട്ടിക്കുറച്ചത് കേരളം പോലുളള ഉപഭോക്തൃ സംസ്ഥാനത്തെ പട്ടിണിയിലാക്കും. സശയമില്ല, ഇതിലെ എന്‍ .സി പി യുടെ ഭക്ഷണ രാഷ്ടീയത്തെയും കാണാതിരിക്കുന്നില്ല. എന്നാല്‍ അരിതരില്ലെന്നതിന് പവാര്‍ പറഞ്ഞ കാര്യങ്ങള്‍ വേണ്ടത്ര ഗൌരവത്തോടെയല്ല കണ്ടത്. എല്ലാ കൊല്ലവും അരിക്ക് ഇങ്ങോട്ട് ഓടാതെ കേരളം അരി സ്വയം ഉണ്ടാക്കാന്‍ ശ്രമിക്കണം എന്നു പറഞ്ഞതില്‍ എന്താ തെറ്റ്? ഇതിനോട് നമ്മുടെ കര്‍ഷക സുഹൃത്തായ മുഖ്യന്‍ ഉള്‍പ്പെടെ പ്രതികരിച്ചത് ശരിയായ രീതിയിലാണോ?
"ഈ പവാറ് മൂപ്പറെങ്ങന്യാ ഞമ്മളെ മന്ത്രിമാരെ തോന്ന്യാസം പറയ്യ്വാ?യവന്‍ ആരെടെ? ഓന്‍ മാപ്പ് പറയ്യാതെ ഞമ്മള് ബ്ടൂല്ലാ,ഞമ്മളെ അരീണ്ടാക്കന്‍ അബന്‍ പടിപ്പിക്കണ്ടാ.ഓന് തരാന്‍ ആവ്വ്വങ്കീ തന്നാമതി" എന്നും പറഞ്ഞ് ഭക്ഷ്യ സുരക്ഷിതത്ത്വം ഉറപ്പാക്കാന്‍ ഒരു മന്ത്രിസഭായോഗം,തുടങ്ങിയപ്പൊള്‍ തന്നെ അടി! "എം മിനെ " " ഐ ക്ക് "പിടിക്കുന്നില്ല തിരിച്ചും .പിന്നെ നമ്മള്‍ എങ്ങനെ സ്വയം ഉണ്ടാക്കി തിന്നും? ഉണ്ടാക്കിയത് തന്നെ കൊയ്തെടുത്ത് തിന്നാന്‍ നമ്മുടെ രാഷ്ടീയ ബോധം നമ്മെ അനുവദിക്കുന്നുണ്ടോ? വേനല്‍ മഴയില്‍ വീണ് നശിക്കുന്ന നെല്‍കതിരുകള്‍ ഏത് തൊഴിലാളി സംഘടന കൊയ്യണം, യന്ത്രം വേണോ? എന്നൊക്കെ നാം അടികൂടി തീരുമാനിക്കുമ്പോഴേക്കും നമ്മുടെ അയല്‍ സംസ്ഥാങ്ങള്‍ അടുത്ത കൊയ്ത്തിനുളള വിത്തെറിഞ്ഞ് കഴിഞ്ഞിരിക്കും.
എന്തുകൊണ്ടാണ് കേരളത്തിന് എല്ലാവര്‍ഷവും യാചിക്കേണ്ടി വരുന്നത് എന്നു ചോദിച്ചാല്‍ നമ്മള്‍ ഒന്നും ഉല്പാദിപ്പിക്കുന്നില്ല എന്നാണ് ഉത്തരം.നമ്മുടെ ഉല്പ്പാദനം മുന്‍ സൂചിപ്പിച്ച പോലെ അനാവശ്യ വിവാദങ്ങള്‍ മാത്രമാണ് എന്ന് കാണാം. പ്രവാസികള്‍ കഷ്ടപ്പെട്ട് അയക്കുന്ന പണത്തിന്‍റെ ബലത്തില്‍ നല്ലപുളള ചമഞ്ഞ് എല്ലാ അന്താരാഷ്ട്ര പ്രശ്നങ്ങളെയും പരിഹരിക്കാനായി രാവിലെ തന്നെ പത്രം കയ്യിലെടുക്കുന്ന മലയാളി അതിന് ശേഷം വിശക്കുമ്പോള്‍ എന്ത് തിന്നും?അപ്പോഴാണ് നാം അന്ന്യ സംസ്ഥാനങ്ങളിലേക്കും കേന്ദ്രത്തിലേക്കും കൈനീട്ടുന്നത് "ഇനി ആ പണിയും നിര്‍ത്തിക്കോ".എന്നാണ് പവാര്‍ പറഞ്ഞതിന്‍റെ സാരം.
എന്തുകൊണ്ടാണ് കര്‍ഷകപ്രസ്ഥാനങ്ങള്‍ക്ക് വന്‍ വളര്‍ച്ചയുളള കേരളം പോലുളള സംസ്ഥാനം പവാറിന്‍റെ ഓല പാമ്പിനെ കാണുമ്പോള്‍ പോലും പേടിക്കുന്നത്."ഇഞ്ഞിനി ഞമ്മളെ പേടിപ്പിക്കണ്ട,ആരിക്ക് ബേണം ശൈത്താനെ ഇന്‍റെ അരി" എന്ന് പവാറിനോട് പറയാന്‍ എന്തുകൊണ്ട് നമുക്ക് ആകുന്നില്ല?
അതിന് നാം വീണ്ടും മണ്ണിലേക്ക് ഇറങ്ങേണ്ടിയിരിക്കുന്നു. അദ്ദ്വാനത്തെ മോശമായി കാണാത്ത മനുഷ്യര്‍ ഇന്നും കേരളത്തിലുണ്ട് എന്നതിന് തെളിവ് ഇന്നത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് തന്നെയാണ്.അവര്‍ക്ക് വേണ്ട സൌകര്യം ചെയ്തുകൊടുത്ത് സ്വയം തിന്നാനുളള വഴിയാണ് നാം അന്വേഷിക്കേണ്ടത്.അല്ലാതെ സ്വന്തം തെറ്റുകളെ ചൂണ്ടിക്കാട്ടുന്നവന്‍റെ നേരെ തെറികള്‍ തുപ്പുകയല്ല.ആ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി മൂപ്പരെന്താ പുളേള പാവാറ് മൂപ്പറെ തെറി പറയാഞ്ഞെ?സ്റ്റോക്ക് തീര്‍ന്നോ അണ്ണാ.......?എന്തിനും ഏതിനും കേന്ദ്രം വേണമെങ്കില്‍ എന്തിനാ സാറന്മാരേ ഇവിടെ ഒരു കേരള സര്‍ക്കാര്‍?എടുത്ത് മാറ്റഡേ ആ ബോര്‍ഡ്.............

ലോഡുചെയ്യുന്നു...