എന്താണ് സര്‍ ഈ ഉത്തരാധുനികത? എന്ന് നമ്മുടെ സാംസ്ക്കരിക നായകന്മാരോട് ചോദിച്ചാല്‍ അവര്‍ പറയും "അത് അങ്ങനെ പെട്ടന്നൊന്നും പറയാനാകില്ല,അതൊരു സൈദ്ധാന്ധികവും ജ്ഞാനശാസ്ത്രപരവും ബൌദ്ധികവുമായ ഭാവുകത്ത്വപരിണാമാണ്" പാവം ചോദ്യകാരന്‍ അതോടെ അതിനോട് സലാം പറയുയും ഈയൊരു പ്രവണത കൊണ്ടുതന്നെ തികച്ചും അക്കാദമികമായ പ്രശ്നമായി ഉത്തരാധുനികമായ ഭാവുകത്ത്വചര്‍ച്ചകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
യതാര്‍ത്ഥത്തില്‍ ആധുനികതയുടെ വിമര്‍ശനസ്ഥാനമാണ് ആധുനികാനന്തരചിന്തകള്‍ കൈയ്യാളുന്നത് എന്ന് കാണാം.സഷൂറില്‍ നിന്നും തുടങ്ങുന്ന ഘടനാവാദചിന്തകളാണ് വിശാലമായ മനുഷ്യസങ്കല്‍പ്പങ്ങളെ തകര്‍ത്ത്പകരംലഘുആഖ്യാനങ്ങള്‍ക്ക്പ്രാധന്യംനല്‍കിയത്.കേന്ദ്രസങ്കല്‍പ്പങ്ങളെ ഈ നവഭാവുകത്ത്വം തിരുത്തിയെഴുതുന്നു.അര്‍ഥം,മനുഷ്യന്‍,ലോകം തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും ഇല്ലാതായിരിക്കുന്നു.
മനുഷ്യന്‍ എന്നത് എങ്ങനെ വെളുത്തവനായി തീര്‍ന്നു എന്നും അധികാരം എങ്ങനെയാണ് ഭാഷയില്‍ പോലും പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ന്നാംതിരിച്ചറിയുന്നു.ആധുനികത പാര്‍ശ്വവത്ക്കരിച്ചസ്തീ,ദളിത്,പരിസ്ത്ഥിതി,സ്വവര്‍ഗാനുരാഗികള്‍, എന്നിവരുടേത്കൂടിയായിരിക്കുന്നു നവ ഭാവുകത്ത്വപരിസരം. തുടരും....................

ലോഡുചെയ്യുന്നു...