...
മറീനയിലെ കാറ്റ്കൊണ്ട് നിശ്ശബ്ദമായുറങ്ങിയ ചെപ്പോക്ക് സ്റ്റേഡിയം ഐ.പി.എല്ലിന്‍റെ ആരവത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. കോടികള്‍ കൊടുത്ത് ചെന്നൈ സ്വന്തമാക്കിയ ധോണിയും കൂട്ടരും ക്രിക്കറ്റ് ദൈവം സച്ചിന്‍റെ ടീമും കൊമ്പുകോര്‍ക്കാന്‍ റെഡി. ഇനികുറേ കോടികള്‍ കിലുക്കുന്ന ബോളീവുഡ്താരങ്ങളും ഓരോകൂറ്റനടികള്‍ക്കും ഒപ്പിച്ച് മുലയും തലയുമിളക്കി തുളളാന്‍ നര്‍ത്തകികളുമെത്തിയാല്‍ കോടിക്കളിയുടെ അമിട്ടുകള്‍ക്ക് തിരികൊളുത്താം. കത്തുന്ന ചൂടിലും ടിക്കറ്റ് സംഘടിപ്പിച്ച് നിങ്ങളെ കാണാന്‍ എല്ലാവഴികളും ചെപ്പോക്കിലേക്ക്....
ചെപ്പോക്കിലെത്താന്‍ നിരവധി പാതകളുണ്ട്. അതിലൊന്ന് കരുണാനിധിയും മറ്റും യാത്രചെയ്യുന്ന ചെയ്യുന്ന രാജപാതയാണ്. ഇതിലൂടെയാണ് ക്രിക്കറ്റിന് കൊഴുപ്പേകാനെത്തുന്ന എല്ലാ താരദൈവങ്ങളും കയറിവരുന്നത്. എന്നാല്‍ ഇവരുടെ കോപ്രായങ്ങള്‍ കാണാനെത്തുന്നവരില്‍ ഭൂരിഭാഗവും വരുന്നത് ട്രിപ്ളിക്കൈന്‍ വഴിയുളള ഇടുങ്ങിയ പാതയിലൂടെയാണ്.ദൈവങ്ങള്‍ക്ക് എപ്പോഴെങ്കിലും മണ്ണിലേക്കിറങ്ങാന്‍ തോന്നുകയാണെങ്കില്‍ അത് വഴി ഇറങ്ങാന്‍ ശ്രമിക്കുക.
അവിടെ ദുര്‍ഗന്ധം വമിക്കുന്ന കൂവ്വത്തിന്‍റെ കരയിലായി കുറേചേരികള്‍ കാണാം.അവിടേയും കുട്ടികള്‍ നിങ്ങളിലൊരാളായി തീരാന്‍ തങ്ങള്‍ക്കാവുന്ന പോലെ ശ്രമിക്കുന്നുണ്ട്.അവിടെ മക്കള്‍ക്ക് അന്നം വിറ്റും മറ്റുളളവര്‍ക്ക് മാനം വിറ്റും കഴിയുന്ന അമ്മമാരെ കാണാം.ഇവരുടെ സഹോദരങ്ങളില്‍ കുറച്ച് പേര്‍ സെമിത്തേരിയിലെ കല്ലറക്ക് മുകളിലും മറ്റ് ചിലര്‍ മറീനയിലെ മണലില്‍ ചാക്കില്‍ കേറിയുറങ്ങുന്നതും ദൈവങ്ങള്‍ കാണേണ്ടതാണ്.ഇവരില്‍ മിക്കവരും നിങ്ങള്‍ക്കായി അലവിളിക്കാറുണ്ട്.നിങ്ങള്‍ കാണാന്‍ വഴിയില്ല.അവര്‍ ഏറ്റവും മുകളിലായിരിക്കും.ഇവരുടെ വിയര്‍പ്പ് കൂടിയാണ് നിങ്ങളുടെ വര്‍ണക്കുപ്പായം.
നിങ്ങളെപ്പോലുളള ചിലര്‍ മാത്രം വിചാരിച്ചാലെല്ലാം ശരിയാകുമെന്നല്ല പറയുന്നത്.പഴയ സുരേഷ് ഗോപി ഡയലോഗ് പോലെ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ചെന്നൈ അല്ല മൈതാനത്തിനു പുറത്ത് എന്നു പറയാനാണ്.ഒരു വിഭാഗം കോടിക്കിടക്കാന്‍ ഇടം തേടുമ്പോള്‍ നിങ്ങള്‍ കോടികള്‍ കൊണ്ട് സിക്സറടിക്കുന്നു.പാട്ടും ഡാന്‍സും വെടിക്കെട്ടും എല്ലാം കൂട്ടിയിണക്കി ഇതാണ് ക്രിക്കറ്റ് എന്ന് പ്രഖ്യാപിക്കുന്നു.അതുവഴി ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ കളിയായി ചുരുക്കുകയും കോടികള്‍ കൊയ്യുകയ്യുകയും പരസ്യവ്യാപാരത്തിലൂടെ ജനങ്ങളെ കൊല്ലുകയും ചെയ്യുന്നു.പരിക്കാണെന്നു പറഞ്ഞ് രാജ്യാന്തരക്രിക്കറ്റില്‍ നിന്നും മുങ്ങിയ പല മുഖങ്ങളും വീണ്ടും കാണാനായി.കോടികളുടെ ഒരു വിലേയ്.............
നന്നായി അടിക്കാന്‍ അറിയുന്നവനാ ട്വന്‍റി-20 യിലെ രാജാവ്. വന്‍കിട മുതലാളികളാണ് നന്നായി സിക്സര്‍ പറത്തുന്നത്. ഈ അടിയെല്ലാം കൊളളുന്നത് നിങ്ങളുടെ കരണത്തണെന്ന് ചൂടേറ്റ് തളര്‍ന്നിട്ടും കൂകിവിളിക്കുന്ന മനുഷ്യാ നീ എന്നാണ് തിരിച്ചറിയുക?

ലോഡുചെയ്യുന്നു...