Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

മിസ് കോള്‍

ഹാളില്‍
സെല്‍, കരയുമ്പോള്‍
'ഹലോ'കള്‍
നിറയുന്നു.

മാനം കാക്കാനായെന്‍
കീശയില്‍
കൈതാഴവേ
ഉറക്കം വിട്ട പഴുതാര,
ഒരു 'മിസ്സ്' വിട്ടു
തൊണ്ടബെല്‍ മുഴങ്ങി....................
................................................................

മാനക്കേടിന്‍റെ
പ്രീപെയ്ഡ് വര്‍ഷം വീണ്ടും
ഇന്നെന്‍റെ കീശയിലും
'കരച്ചില്‍', 'ഹലോകള്‍'
വയറ്റിലും!

റേഷന്‍ കാര്‍ഡ് കയറ്റി
എന്നും വിളിക്കാറുണ്ട്.
നിങ്ങളിപ്പോഴും
പരിധിക്ക് പുറത്താണോ?

പ്രതികരണങ്ങള്‍

Re: മിസ് കോള്‍
നന്നായിരിക്കുന്നു.തുടരുക
Re: മിസ് കോള്‍
നിരാകരണവ്യവസ്ഥ