Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

ഉത്തരാധുനികം

നമ്മുടെ കവിതകളെ പറ്റി.

അപനിര്‍മ്മാണത്തിന്‍റെ
വഴിവക്കില്‍
ദറിദ
പാട്ടവെച്ച് ഇരക്കുന്നു,
'അര്‍ത്ഥ'ത്തിനായി.

ഗ്രന്ഥകാരനെ കൊന്നതിനു
ബാര്‍ഥിനെ
വായനക്കാര്‍
തല്ലിക്കൊന്നിരിക്കുന്നു.

ഇതിലെയിപ്പോള്‍
ഭ്രാന്തനായോടിയത്
ഫെമിനിസ്റ്റുകളുടെ
അടികൊണ്ട
ലെക്കനാനാണ്.........

എന്നിട്ടും
ഇങ്ങേ കരയിലിരുന്ന്
വിലവിവരപട്ടികപോലും
ബ്ലോഗിലെ ചാക്കില്‍
കയറ്റിവിട്ട്
കവിയാകുന്നു..............

താടിനീട്ടിയ
വിവരജീവികള്‍
പറയുന്നു
ഇതു കവിത
ആധുനികാനന്തരം
ഉത്തരാധുനികം.....................

പ്രതികരണങ്ങള്‍

Re: ഉത്തരാധുനികം
അസ്സലായി.. "ബോഗില്‍" എന്നതുകൊണ്ട് "ബ്ലോഗില്‍" എന്നാണോ ഉദ്ദേശിച്ചേ?
Re: ഉത്തരാധുനികം
നന്ദി,ബ്ലോഗ് എന്നു തന്നെയാണ്.ചൂണ്ടിക്കാട്ടിയതിനു ശേഷം തിരുത്തിയത്തിയതു കാണുക.
Re: ഉത്തരാധുനികം
"തിരുത്തിയത്തിയതു" എന്നെഴുതിക്കണ്ടു. "തിരുത്തിയത്" എന്നാവും ഉദ്ദേശിച്ചതല്ലേ?
Re: ഉത്തരാധുനികം
തിരുത്തിയത്" എന്ന് തന്നെയാണ്.
നിരാകരണവ്യവസ്ഥ